Sunday, November 1, 2015

General-1

ജീവിതത്തിന് സൗന്ദര്യവും അര്‍ത്ഥവും സാധ്യമാകുക അവനവനോടെന്ന പോലെ മറ്റുള്ളവര്‍ക്ക് വേ~ിയും ജീവിക്കുമ്പോഴാണ്. സ്വന്തം ആഹ്ലാദവും അനുഭൂതിയും മാത്രം ലക്ഷ്യമിടുന്നവര്‍ സ്വാര്‍ത്ഥമതികളാണ്; അവരുടെ ആനന്ദം ക്ഷിപ്രകാലത്തേക്കു മാത്രമായിരിക്കും. ഒരു നിമിഷം കൊ~് മിന്നിപ്പൊലിയുന്നതും പിന്നീട് ജീവിതകാലമത്രയും ദുരനുഭവമായി തീരുന്നതുമായ ഒരാഹ്ലാദവും നിങ്ങള്‍ കയ്യെത്തി പിടിക്കരുത്.
ലഹരി മരുന്നിന്റെ കാര്യമെടുക്കാം. ഒരു കൗതുകത്തിന്റെ പേരിലോ ഒരു സൗഹൃദത്തിന്റെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങിയോ ആയിരിക്കും ആദ്യമായി ലഹരി രുചിക്കുക. ക്രമേണ അതിലേക്ക് നടന്നു നടന്ന് ദുരന്തകയത്തില്‍ മുങ്ങിത്താഴുന്നു. കൈമോശം വന്ന ജീവിതത്തെ തിരിച്ചു പിടിക്കാനാവാതെ കേഴുകയല്ലാതെ മറ്റെന്തുവഴി?
ജീവിതത്തെ ചില്ലുകളിപ്പാട്ടം പോലെ ഇങ്ങനെ എറിഞ്ഞുടക്കണോ? സ്വയം നാശത്തിലേക്ക് കൂപ്പുകുത്തണോ? കൂട്ടുകാരോ സ്‌കൂള്‍ പരിസരത്തെ കച്ചവടക്കാരോ അപരിചിതരോ വച്ചു നീട്ടുന്ന മുന്‍പരിചയമില്ലാത്ത യാതൊന്നും വാങ്ങി രുചിക്കരുത്. മധുരത്തില്‍ പൊതിഞ്ഞ് അവര്‍ തരുന്നത് ലഹരി വസ്തുക്കളാവാം. നിങ്ങളെ ലഹരിക്കടിമയാക്കിയാല്‍ അവരുടെ കച്ചവടം പൊടി പൊടിക്കും. ലഹരി വസ്തുക്കള്‍ എങ്ങനെയെങ്കിലും കൈക്കലാക്കാന്‍ ഏതു വിധേനയെങ്കിലും നിങ്ങള്‍ പണം സ്വരൂപിക്കുമെന്ന് അവര്‍ക്കറിയാം. മോഷണമോ പിടിച്ചു പറിയോ നടത്തും. കുറ്റവാളിയാകും. നിങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാനറിയുന്ന ലഹരിമരുന്നു കച്ചവടക്കാര്‍ പിന്നീട് നിങ്ങളെ ലഹരിവില്‍പനക്കാരനാക്കും. അതോടെ പഠനം മാറ്റിവെക്കപ്പെടും. വെറും ലഹരി... ലഹരി... ലഹരി... മാത്രം.അച്ഛനമ്മമാരും ബന്ധുക്കളും ശത്രുക്കളാണെന്നു കരുതും. ജീവിതം സ്വയം ഹോമിക്കുന്ന ഈയ്യാംപാറ്റകളായി നിങ്ങള്‍ കത്തിത്തീരും.
ലഹരിയുടെ ചതിക്കുഴിയില്‍ പ്രലോഭനങ്ങള്‍ നിരവധിയു~്. നല്ല പേശികളും ഉറച്ച ശരീരവും ഉ~ാകാനുള്ള ഒറ്റമൂലി എന്നു പറഞ്ഞ് ആണ്‍കുട്ടികളെ പ്രലോഭിപ്പിക്കുക. സൗന്ദര്യവര്‍ദ്ധിനിയായും, മുടി വളരാനും മുഖക്കുരു മാറ്റാനുമുള്ള ഉത്തമൗഷധമായും തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ ലഹരി വില്പനക്കാന്‍ കുരുക്കിലാക്കുക. വ്യക്തിത്വം ശരീരസൗന്ദര്യത്തിലും പേശീബലത്തിലുമാണെന്ന തെറ്റായ ബോധമാണ് ഈ വഴി സ്വീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.
ജീവിതത്തില്‍ ആഹ്ലാദം കൈവരിക്കാന്‍ കുറുക്കു വഴികളില്ല. കുറുക്കു വഴികള്‍ ദുരന്തത്തിലേക്കുള്ള ചൂ~ു പലകകളാണെന്നറിയുക. താല്‍ക്കാലികമായ അനുഭൂതിക്കുവേ~ി തകര്‍ത്തു കളയേ~തല്ല ഓരോ ജീവിതവും. ഭൂമിയിലെ അതിമനോഹരമായ സൃഷ്ടികളാണ് ഓരോ വ്യക്തിയും. തുടച്ചുമിനുക്കിയാല്‍ മണിമുത്തുപോലെ തിളക്കമാര്‍ന്നതാകും അവരുടെ വ്യക്തിത്വം. ലഹരിക്കടിമപ്പെട്ട് ക്ലാവു പിടിച്ച് തുരുമ്പിച്ചു തുരുമ്പിച്ചു നശിക്കാനല്ല നിങ്ങള്‍ ജന്മമെടുത്തത്. ലഹരി പദാര്‍ത്ഥങ്ങള്‍ തൊട്ടു തീ~ാത്ത ജീവിതം പരിപാവനമാണ്.
കഠിനമായി അധ്വാനിച്ചും പഠനത്തില്‍ മുന്നേറിയും ഉയരങ്ങളിലെത്തിയുമാണ് ജീവിതം സാര്‍ത്ഥകമാക്കേ~ത്. അതിനുള്ള ശേഷിയും അനന്തമായ ഊര്‍ജവും ഓരോരുത്തര്‍ക്കുമു~്. അത് സ്വയം ക~െത്തി പ്രയോജനപ്പെടുത്തുക. താല്‍ക്കാലികമായ സുഖങ്ങള്‍ക്കു പിന്നാലെ ചെന്ന് ജീവിതം നരകമാക്കാതിരിക്കുക.
എല്ലാ കൂട്ടുകാര്‍ക്കും നല്ല ജീവിതവും നല്ല ഭാവിയും നേരുന്നു.

No comments:

Post a Comment

5th Issue

Students India

Students India

6th Issue